വെള്ളറട: കിഴക്കേപന്നിമല ഇരുപ്പുവാലി കോളനിയിൽ റജിയുടെ ഭാര്യ രേഷ്മ (21)യെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രേഷ്മ ഒന്നര മാസം ഗർഭിണിയാണ്. ഭർത്താവിനോടൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആർ. ഡി. ഒ യുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്ക് രണ്ടര വയസായ ഒരു കുട്ടിയുണ്ട്.