cliff-house

തിരുവനന്തപുരം: ക്ളിഫ് ഹൗസ് റസ്റ്ര് റൂമുകൾ 98 ലക്ഷം മുടക്കി നവീകരിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ തുറന്ന കത്തയച്ചു. റസ്റ്റ് റൂം നവീകരിച്ച് സൗന്ദര്യവത്കരിക്കാനുള്ള നീക്കം ഖേദകരവും അപലപനീയവുമാണ്.

അടിയന്തരമായി ചെയ്യേണ്ട വർക്കുകൾക്ക് മാത്രം അനുമതി നൽകി ബാക്കി തുക ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിനും പൊതുജനാരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനും വിനിയോഗിച്ച് മാതൃക കാട്ടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.