തിരുവനന്തപുരം: ശക്തമായ കാറ്റിലും, മഴയിലും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി നഗരസഭ കൺട്രോൾ റൂം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എക്‌സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും കടപുഴകിയ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.
പൊട്ടിയ വൈദ്യുതി ലൈനുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ മേയർ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. തമ്പാനൂർ, കിഴക്കേകോട്ട, അട്ടക്കുളങ്ങര ബൈപാസ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് മേയർ ആര്യാരാജേന്ദ്രൻ അറിയിച്ചു.