തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഴിഞ്ഞത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങൾ ഇന്നലെ സന്ദർശിച്ചു. രാവിലെ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസുമായി അദ്ദേഹം അരമണിക്കൂറോളം ചർച്ച നടത്തി. തീരദേശ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളും സർക്കാർ വകുപ്പുകളുടെ കൃത്യവിലോപവും അദ്ദേഹം പ്രതിപക്ഷ നേതാവുമായി സംസാരിച്ചു.
വിശദ വിവരങ്ങളടങ്ങിയ നിവേദനം വിഴിഞ്ഞം ഇടവക കമ്മിറ്റി അദ്ദേഹത്തിന് കൈമാറി. കടലിൽ വീണ് മരണപ്പെട്ട സേവ്യറിന്റെ വീടും വി.ഡി. സതീശൻ സന്ദർശിച്ചു. കടലാക്രമണം പ്രതിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.