കോവളം: മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, അരിസോണ മലയാളി അസോസിയേഷൻ യു.എസ്.എ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി ഒന്നരലക്ഷം രൂപയുടെ പി.പി.ഇ കിറ്റ്, മാസ്ക്ക്, ഓക്സിമീറ്റർ എന്നിവ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനുവിന് സ്കൂൾ പ്രിൻസിപ്പൽ ഷാബു വി.എസ് കൈമാറി. സ്കൂൾ മാനേജർ പ്രതിനിധി അഭിലാഷ് ഡി.എസ്, എൻ.എസ്.എസ് സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ഡോ. സന്തോഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സതീഷ്, ജി.പി രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.