നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ കേന്ദ്രത്തിലേയ്ക്ക് നെയ്യാറ്റിൻകര താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ സഹായങ്ങൾ കൈമാറി. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ ഏറ്റുവാങ്ങി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു, വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ്, ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ടി. മുരളിധരൻ, ജി. പരമേശ്വരൻ നായർ, ഗിരിജാദേവി, എസ്. മോഹനകുമാർ എന്നിവർ പങ്കെടുത്തു.