നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലേയ്ക്ക് നഗരസഭയുടെ വകയായി ഒരു ലക്ഷം രൂപയുടെ പി.പി.ഇ കിറ്റ്, ഗ്ളൗസ്, മാസ്ക് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ കൈമാറി. നഗരസഭാ അദ്ധ്യക്ഷ സി.എസ്. ശ്രീജയിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ശില്പ ബാബുതോമസ് ഇവ ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ അജിതകുമാരി, പി. ഹരികേശൻ നായർ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, നഗരസഭാ സെക്രട്ടറി ഷെറി, ഡോ. മുഹമ്മദ് അഷ്‌റഫ്, ഹെൽത്ത് സൂപ്രണ്ട്, നഴ്‌സിംഗ് സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.