തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ് കൊവിഡ് റഫറൽ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ നിർവഹിച്ചു. കൊവിഡിനു ശേഷമുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോസ്റ്റ് കൊവിഡ് റഫറൽ സെന്ററുകളിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, വാർഡ് കൗൺസിലർ ജാനകി അമ്മാൾ, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.വി.കെ. പ്രിയദർശിനി ഹോമിയോപ്പതി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.