may27e

ആറ്റിങ്ങൽ: ബിവറേജസ് കോർപ്പറേഷന്റെ ആറ്റിങ്ങലിലെ ഗോഡൗണിൽ നിന്ന് വിദേശമദ്യക്കുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മൂങ്ങോട് കൂട്ടിക്കട കടയിൽ വീട്ടിൽ കിരൺ (22)​ ആണ് പിടിയിലായത്. കവലയൂർ മൂങ്ങോട് സുമ വിലാസത്തിൽ മെബിൻ ആർദർ (23)​,​ ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ ( 29)​,​ മൂങ്ങോട് എവർഗ്രീൻ വീട്ടിൽ നിഖിൽ (21), കവലയൂർ മൂങ്ങോട് പൂവത്ത് വീട്ടിൽ രജിത്ത് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റു ചെയ്തിരുന്നു. ഇനി 4 പ്രതികൾ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ചിറയിൻകീഴ് സ്വദേശി സജിൻ എന്ന യുവാവ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

പിടിയിലായവരിൽ നിന്ന് മദ്യം വിറ്റു ലഭിച്ച ഒരുലക്ഷത്തി അമ്പത്തിനാലായിരം രൂപ പൊലീസ് കണ്ടെടുത്തു. ഡിവൈ.എസ്.പി ഹരി,​ സി.ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.