ശ്രീകാര്യം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്ന് കേരളപ്രദേശ് ഗാന്ധിദർശൻ വേദി. ജനങ്ങൾക്ക് ഹിതകരമല്ലാത്ത ഭരണ പരിഷ്‌കാരങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കരുതെന്നും ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പനങ്ങോട്ടുകോണം വിജയൻ,​ സംസ്ഥാന വൈസ് ചെയർമാൻ വട്ടിയൂർക്കാവ് രവി, ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ, ജില്ലാ ട്രഷറർ കൃഷ്ണകുമാർ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.