vd-satheeshan

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് സമവായമുണ്ടാക്കുമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു. കേരളത്തിന്റെ പരിസ്ഥിതിക്കായി ജീവിച്ച എത്രയോ പേർ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കെ. കൃഷ്ണൻകുട്ടിയിൽ നിന്നും ഉയർന്ന പരിസ്ഥിതി ബോധത്തോടെയുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. പരിസ്ഥിതിയെ മാറ്റി മറിച്ചുള്ള ഒരു വൻകിട പദ്ധതിയും ഇനി കേരളത്തിന്റെ പരിസ്ഥിതി താങ്ങില്ല. ഇപ്പോൾത്തന്നെ കടൽ കയറിയും പുഴകൾ കര കവിഞ്ഞും മലകളിടിഞ്ഞും പ്രകൃതി തിരിച്ചടിക്കുന്നത് ഏറ്റുവാങ്ങുകയാണ് നമ്മൾ. അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന് തന്നെയാണ് യു.ഡി.എഫിന്റെ നിലപാട്.