തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സ് വഞ്ചിയൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 പി.പി.ഇ കിറ്റുകൾ നൽകി. സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ കിറ്റുകൾ ഏറ്റുവാങ്ങി. പ്രസിഡന്റ് എം. സലാഹുദീന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പ്രതീഷ്‌മോഹൻ, ഐ.എ.എൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എസ്.എസ്. ജീവൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. ബാലു, ഇന്ദിരാ രവീന്ദ്രൻ, പ്രിജിസ് ഫാസിൽ, സി.എ. നന്ദകുമാർ, എസ്.എൽ. സജി എന്നിവർ പങ്കെടുത്തു.