പാലോട്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ വൻ കൃഷി നാശമാണ് ഉണ്ടായത്. കൃഷിയിടങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചെല്ലഞ്ചിയിൽ വാമനപുരം ആറ് കരകവിഞ്ഞ് ഒഴുകിയതിനാൽ ചെല്ലഞ്ചി പ്രഭാകരൻ നായർ കൃഷി ചെയ്തിരുന്ന വെള്ളരി നശിച്ചു. ചെല്ലഞ്ചിയിൽ തന്നെ ബാബുരാജ്, ഷാജി, അംബു, സുകുമാരൻ എന്നിവർ 3 ഹെക്ടറിൽ കൃഷി ചെയ്തിരുന്ന പയർ, വണ്ട, മരച്ചീനി, പാവൽ എന്നിവ പൂർണ്ണമായും നശിച്ചു. പ്രസേനൻ, ഉണ്ണി എന്നിവരുടെ വാഴകൃഷി നശിച്ചു. പവ്വത്തൂർ ശ്രീജിത്തിന്റെ കൃഷിയിടത്തിൽ നിന്ന മരച്ചീനി, പയർ, വെള്ളരി എന്നിവയും നശിച്ചു. പവ്വത്തൂരിൽ തന്നെ ബാലകൃഷ്ണൻ നായരുടെ രണ്ടേക്കർ മരച്ചിനിയും നശിച്ചു. ഇനിയും കാർഷിക വിളകൾ നഷ്ടപ്പെട്ട കർഷകർ വിവരങ്ങൾ കൃഷിഭവനിൽ അറിയിക്കണമെന്ന് ഓഫീസർ അറിയിച്ചു.