kovalam

കോവളം: മക്കൾ നല്ല നിലയിലായി കാണണമെന്നത് ജോസഫ് വർഗീസിന്റെ വലിയ ആഗ്രഹമായിരുന്നു. ചൊവ്വാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് കടലിൽ കാണാതായ പൂന്തുറ ചേരിയാമുട്ടം സ്വദേശി ജോസഫിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്.

രണ്ടര സെന്റ് ഭൂമിയിൽ ചേർന്നൊലിക്കുന്ന ഓടിട്ട വീട്ടിലാണ് അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്നത്. ജോസഫിന്റെ വിയോഗത്തിൽ പൊട്ടിക്കരയുന്ന ഭാര്യ മേരിയെ ആശ്വസിപ്പിക്കാൻ കഴിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ. '' നിങ്ങൾ പഠിച്ച് ഒരു ജോലി സമ്പാദിച്ചശേഷം ഇളയ അനുജത്തി സൗമ്യയുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്നത് '' അച്ഛന്റെ ആഗ്രഹമായിരുന്നെന്ന് ആൺ മക്കളായ സജിൻ,​ സതീഷ് എന്നിവർ പറയുന്നു. മൂത്ത മകൻ സജിൻ പ്ലസ് ടു പൂർത്തിയാക്കി. രണ്ടാമത്തെ മകൻ സതീഷ് പ്ലസ്ടുവിനും മകൾ സൗമ്യ പത്താം ക്ലാസിലും പഠിക്കുകയാണ്. ജോസഫിന്റെ ആഗ്രഹം സഫലമാക്കണമെന്ന പ്രാർത്ഥനയിലാണ് ഈ കുടുംബം.