നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ 28 ദിവസങ്ങൾ പിന്നിട്ട ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ സമൂഹ അടുക്കള ശ്രദ്ധേയമാകുന്നു. ടി.ബി ജംഗ്ഷനിൽ ആരംഭിച്ച സമൂഹ അടുക്കള വഴി രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് മുടങ്ങാതെ ഭക്ഷണം നൽകുന്നുണ്ട്. കൂടാതെ കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടുക്കള സന്ദ‌ർശിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ചെങ്കൽ രാജശേഖരൻ നായർ, മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, എൻ.കെ. ശശി, കൗൺസിലർ കൂട്ടപ്പന മഹേഷ്, അതിയന്നൂർ ശ്രീകുമാർ, പെരുമ്പഴുതൂർ ഷിബു, ശ്രീലാൽ, അരങ്കമുഗൾ സന്തോഷ് എന്നിവർ പങ്കെടുത്തു.