jose

തിരുവനന്തപുരം: നിയമ സെക്രട്ടറി പി.കെ അരവിന്ദ് ബാബുവും നാല് ഐ.എ.എസ് ഉദ്യോഗസ്ഥരും 31ന് വിരമിക്കുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി വി.രതീശൻ, സ്പെഷ്യൽ സെക്രട്ടറി ബി.എസ് തിരുമേനി, ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്, ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട് എന്നിവരാണ് വിരമിക്കുന്ന ഐ.എ.എസുകാർ.

ഇന്നലെ ഇവർക്ക് ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥർ ഓൺലൈനായി യാത്രഅയപ്പ് നൽകി. ജില്ലാ ജഡ്ജിമാരിൽ നിന്നാണ് നിയമവകുപ്പ് സെക്രട്ടറിയെ നിയമിക്കുന്നത്. .