നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുക്കോലക്കൽ ടൈം കിഡ്സ് സെന്ററിൽ ആരംഭിച്ച കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെയും ക്വാറന്റൈൻ സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബി. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. പി.പി.ഇ കിറ്റുകൾ മന്ത്രി ബ്ലോക്ക് പ്രസിഡന്റിന് കൈമാറി.

കരകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് യു. ലേഖാറാണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. വൈശാഖ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു, വി. രാജീവ്, ഹരിലാൽ, വീണ, വിജയകുമാരൻ നായർ, ശ്രീകുമാർ,അനൂജ, ഗീത. ടി, കണ്ണനുണ്ണി, ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ, സിബികുമാർ, വാർഡ് മെമ്പർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.