നെടുമങ്ങാട്: എക്സൈസ് നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 3 അബ്കാരി കേസുകളിലായി 36 ലിറ്റർ ചാരായവും 250 ലിറ്റർ കോടയും അമ്പതിനായിരം രൂപയുടെ വാറ്റുപകരണങ്ങളും ചാരായം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി. ചാരുമൂടിന് സമീപം ഓട്ടോറിക്ഷയിൽ 10 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന പരുത്തിക്കുഴി പാറുവള്ളിക്കോണം സുധീഷിനെ അറസ്റ്റ് ചെയ്തു. കാവുമൂല അരയമക്കോണത്ത് നാടൻ ചാരായം വില്പനയിൽ ഏർപ്പെട്ടിരുന്ന രാജി എന്ന ജോബി, ആഴകം തടത്തരികത്ത് ബിനു, 6 ലിറ്റർ ചാരായം കടത്തിയതിന് കുറക്കോട് രജനീഷ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.