തിരുവനന്തപുരം: കൊവിഡ് രോഗികൾക്കും ബന്ധുക്കൾക്കുമായി ജില്ലയിലെ ബി.ജെ.പി പ്രവർത്തകർ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ സംസ്ഥാന പ്രസിഡന്റ് കെ. സരേന്ദ്രൻ സന്ദർശിച്ചു. നെയ്യാറ്റിൻകര, കോവളം, ബാലരാമപുരം കമ്മ്യൂണിറ്റി കിച്ചണുകളിലെത്തിയ അദ്ദേഹം പ്രവർത്തകരോടൊപ്പം ഭക്ഷണ വിതരണത്തിൽ പങ്കാളിയായി. നെയ്യാറ്റിൻകരയിൽ ബി.ജെ.പിയുടെ സൗജന്യ ആംബുലൻസ് സർവീസും സൗജന്യ മരുന്ന് വിതരണവും മാതൃകാപരമായ പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ചെങ്കൽ രാജശേഖരൻ നായർ, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സന്തോഷ്, കോവളം മണ്ഡലം പ്രസിഡന്റ് രാജ് മോഹൻ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: ബി.ജെ.പി പ്രവർത്തകർ നടത്തുന്ന നെയ്യാറ്രിൻകരയിലെ കമ്യൂണിറ്രി കിച്ചൺ സന്ദർശിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഭക്ഷണപ്പൊതികൾ തയ്യാറാക്കാൻ സഹായിക്കുന്നു