ആര്യനാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആര്യനാട് ജനമൈത്രി പൊലീസിന്റെ കൈത്താങ്ങ്.
ഭക്ഷ്യക്കിറ്റുകൾ, പാൽ, പൊതിച്ചോറുകൾ, കാൻസർ രോഗികൾക്ക് ധന സഹായം, മരുന്നുകൾ, സാനിറ്റൈസർ എന്നിവയാണ് വിതരണം ചെയ്തത്. 400 കിലോ അരി, 450 പൊതിച്ചോറ്, 100 ലിറ്റർ പാൽ, കാൻസര രോഗികളുടെ ധനസഹായ വിതരണം എന്നിവ എസ്.എച്ച്.ഒ മഹേഷ് കുമാർ നിർവഹിച്ചു. എസ്.ഐ രമേശൻ, ജനമൈത്രി കൺവീനർ എം.എസ്. സുകുമാരൻ, ബി. സനകൻ, നിസാറുദീൻ, അനിൽകുമാർ, പ്രേംകുമാർ, പുഷ്പലാലി, അച്ചുശങ്കർ, അപ്പു ആശാരി, രഘു എന്നിവർ പങ്കെടുത്തു.