kovalam

കോവളം: വാഴമുട്ടം ബൈപ്പാസിൽ നിന്ന് പാച്ചല്ലൂരിൽ പോകുന്ന റോഡിൽ കൂറ്റൻ മഞ്ചാടി മരം കടപുഴകി വീണു,​ വൈദ്യുതി ലൈൻ പൊട്ടി. ആളപായമില്ല. മരം വീഴുന്നത് കണ്ട് അതുവഴി വരികയായിരുന്ന ഇരുചക്ര വാഹനങ്ങൾ നിറുത്തിയിട്ടതിനാൽ അപകടം ഒഴിവായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ തിരുവല്ലം ഇലക്ട്രിക്കൽ സെക്ഷന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാർ വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് വിഴിഞ്ഞത്ത് നിന്ന് സീനിയർ ഫയർ ഓഫീസർ കെ. ശശികുമാറിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളായ വി.ആർ. അരുൺ കുമാർ, ജി. രാജീവ്, ആനന്ദ്, ബിജിൽ എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റി.