തിരുവനന്തപുരം: സാമ്പത്തിക തിരിമറി, ഗുരുതര നിയമലംഘനം എന്നിവ നടത്തിയ ശിശുക്ഷേമ സമിതി ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ജനറൽ സെക്രട്ടറിയുടെ ഉത്തരവിറങ്ങി. വ്യാജരേഖയുണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയ പ്രോഗ്രാം ഓഫീസർ ശശിധരൻ നായരെ വിജിലൻസ് കുറ്റക്കാരനെന്ന് കണ്ടെത്തി. തുടർ നടപടി സ്വകരിക്കാൻ സർക്കാരും വിജിലൻസും നിർദ്ദേശിച്ചതിന്റെ ഭാഗമായി ഇയാളെ സസ്‌പെൻഡ് ചെയ്‌തു.

2017 മുതൽ 2020 കാലയളവിൽ സമിതിയിലെ സൂപ്രണ്ട് ഇൻ ചാർജായിരുന്ന ജയശ്രീ. എച്ച് സാമ്പത്തിയ തിരിമറി നടത്തിയതിനെ തുടർന്ന് സസ്‌പെൻഷനിലാവുകയും തുടർ നടപടി നേരിടുകയുമാണ്. സമിതിക്കു വന്ന നഷ്ടം ഈടാക്കുന്നതിനായി പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാതിരുന്നതോടെ റവന്യൂറിക്കവറി നടത്താൻ തീരുമാനിച്ചു.