prathi

കിളിമാനൂർ: പുളിമാത്ത് ഗ്രാമപഞ്ചായത്ത് കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിലേക്ക് കാരേറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങിയ പി.പി.ഇ കിറ്റുകളും അനുബന്ധ സാധനങ്ങളും അടൂർ പ്രകാശ് എം.പിയിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, സെക്രട്ടറി എൻ. ഹരികുമാർ എന്നിവർ ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ എ. അഹമ്മദ് കബീർ, വൈസ് ചെയർമാൻ ജി. ശ്രീധരൻ പിള്ള, ട്രഷറർ എസ്. സലിം, ട്രസ്റ്റ് സെക്രട്ടറിമാരായ എസ്. സുസ്മിത, സി.എസ്. സൈജു, ജനപ്രതിനിധികളായ കാരേറ്റ് ശിവപ്രസാദ്, ആശ, ട്രസ്റ്റ് അംഗങ്ങളായ അഞ്ജന, ഷൈജുലാൽ, അനീഷ് എന്നിവർ പങ്കെടുത്തു.