വിതുര: വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൂഹഅടുക്കളയിലേക്കാവശ്യമുള്ള സാധനങ്ങൾ സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിച്ചു.
സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു, കല്ലാർ അജിൻ, സന്തോഷ് വിതുര, കെ. മനോഹരൻകാണി, പ്രതീഷ്, ദീപു, വിൻസെന്റ്, അൽഅമീൻ എന്നിവർ ചേർന്ന് സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജിന് കൈമാറി.