a

ലൂ​സി​ഫ​റി​ന്റെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്കി​ൽ​ ​നി​ന്ന് ​ചി​ര​ഞ്ജീ​വി​ ​പി​ന്മാ​റി​യെ​ന്നും​ ​ചി​ത്രം​ ​ഉ​പേ​ക്ഷി​ച്ചു​വെ​ന്നു​മു​ള്ള​ ​വാ​ർ​ത്ത​ക​ൾ​ ​വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​മോ​ഹ​ൻ​രാ​ജ.
ചി​ര​ഞ്ജീ​വി​യ്ക്ക് ​ആ​ചാ​ര്യ​ ​എ​ന്ന​ ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​നാ​ലും​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​കാ​ര​ണം​ ​സം​ജാ​ത​മാ​യ​ ​പ്ര​തി​കൂ​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​കാ​ര​ണ​മാ​ണ് ​ലൂ​സി​ഫ​റി​ന്റെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്കി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​വൈ​കു​ന്ന​തെ​ന്ന് ​മോ​ഹ​ൻ​രാ​ജ​ ​അ​റി​യി​ച്ചു. കിം​ഗ് ​മേ​ക്ക​ർ​ ​എ​ന്ന് ​പേ​രി​ടാ​നാ​ലോ​ചി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​താ​ര​ ​നി​ര​യി​ലും​ ​മാ​റ്റം​ ​വ​രും.​ ​ന​യ​ൻ​താ​ര​യെ​യും​ ​സ​ത്യ​ദേ​വി​നെ​യു​മാ​ണ് ​ചി​ര​ഞ്ജീ​വി​യെ​ ​കൂ​ടാ​തെ​ ​ചി​ത്ര​ത്തി​ൽ​ ​തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞ​ത്.​ ​എ​ന്നാ​ൽ​ ​ഷൂ​ട്ടിം​ഗ് ​ഡേ​റ്റ് ​തീ​രു​മാ​ന​മാ​കാ​ത്ത​തി​നാ​ൽ​ ​ഇ​വ​രു​ടെ​ ​ഡേ​റ്റു​ക​ൾ​ ​വീ​ണ്ടും​ ​ഉ​റ​പ്പി​ക്കേ​ണ്ട​തു​ണ്ട്.​ ​എ​ൻ.​വി.​ ​പ്ര​സാ​ദാ​ണ് ​നി​ർ​മ്മാ​താ​വ്.