കടയ്‌ക്കാവൂർ: കടയ്‌ക്കാവൂർ പഞ്ചായത്ത് മേലാറ്റിങ്ങൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സാന്ത്വനം പരിപാടിയുടെ ഭാഗമായി പച്ചക്കറി കിറ്റ് വിതരണം ചെയ്‌തു. അടൂർ പ്രകാശ് എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം കെ.എസ്.ടി.യു അദ്ധ്യാപക സംഘടനയുടെ മേഖലാതല ഭാരവാഹികൾ വാർഡിലേക്ക് ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളും പി.പി.ഇ കിറ്റുകളും ഓക്സിമീറ്ററുകളും എം.പിക്ക് കൈമാറി.
മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ, വാർഡ് മെമ്പർ പെരുംകുളം അൻസർ, അശോകൻ ആശാരിവിള, എം.ഐ.ഫസിലുദ്ദീൻ, ദീപ, സജീവ് കൃഷ്ണൻ, സുദീർ ഖാൻ, നിസാമുദീൻ, സുബിൻ, അരുൺ, നിഷാദ് സാഗർ, മധു, ബിന്ദു, സുജാത, വിഷ്‌ണുമധു, വിജയൻ, ബദരീനാഥ് തുടങ്ങിയവർ പങ്കെടുത്തു.