തിരുവനന്തപുരം: മൃഗശാലയിൽ കഴിഞ്ഞ ദിവസം ചത്ത ആൺ കടുവയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽ നിന്ന് വ്യാഴാഴ്ച ലഭിച്ച പരിശോധനാ ഫലമാണ് നെഗറ്റീവായത്. മൃഗശാലയിൽ നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. എങ്കിലും വിശദപരിശോധനയ്ക്കായാണ് സാമ്പിളുകൾ ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയച്ചത്. കഴിഞ്ഞ 18നാണ് ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് 17 വയസുള്ള കിരണെന്ന കടുവ ചത്തത്.