governer

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഹൈക്കോടതി റിട്ട. ജഡ്ജി അദ്ധ്യക്ഷനായ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കൾക്കായി തലശ്ശേരിയിൽ കോച്ചിംഗ് സെന്റർ തുടങ്ങി. 15.81 കോടിയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തു.

 മദ്രാസ അദ്ധ്യാപകർക്ക് 2000 രൂപ പെൻഷൻ

സംസ്ഥാനത്തെ 12500 മദ്രാസ അദ്ധ്യാപകർക്ക് 2000 രൂപ വീതം പെൻഷൻ നൽകുമെന്നതാണ് മറ്റൊരു പ്രഖ്യാപനം.

മറ്റ് പ്രഖ്യാപനങ്ങൾ

 തിരിച്ചുവന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ നടപടി.നൈപുണ്യ പരിശീലനം. പ്രവാസി ഡിവിഡന്റ് വഴി 181.1 കോടി സമാഹരിച്ചു.

 ബേപ്പൂർ, വിഴിഞ്ഞം , കൊല്ലം, അഴീക്കൽ തുറമുഖങ്ങളുടെ വികസനം. ബേപ്പൂരിൽ ക്യാപിറ്റൽ ഡ്രെഡ്ജിംഗ് ഏറ്റെടുക്കും.

 900 മെഗാവാട്ട് സൗരോർജ്ജ ശേഷി വർദ്ധിപ്പിക്കും.

 ദരിദ്രർക്ക് മിതമായ നിരക്കിൽ വൈദ്യുതി

 കിഫ്ബി റോ‌ഡിനായി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും.

 റീബിൽഡ് കേരളയുടെ ഭാഗമായി 4677 കോടി മൂല്യമുള്ള പദ്ധതികൾ ടെൻഡർ ചെയ്യും.

 വെർച്വൽ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്ഥാപിക്കും.

 ആദിവാസി കുട്ടികൾക്കായി 500 കമ്യൂണിറ്റി സെന്ററുകൾ

 2,000 ഗോത്ര യുവജനങ്ങൾക്ക് പരിശീലനം.

 ട്രൈബൽ വില്ലേജ് മാർക്കറ്റുകൾ ലൈഫ് മിഷനിലൂടെ 4000 വീടുകൾ.

 മേനംകുളത്ത് ജി.വി.രാജ സെന്റർ ഒഫ് എക്സലൻസ് .

 ലോട്ടറി ഏജന്റുമാർക്കായി പോർട്ടൽ.

 ഇ-സ്റ്റാമ്പിംഗ് വ്യാപകമാക്കും.

 പൊതുഗതാഗത വാഹനങ്ങളിൽ ജി.പി.എസ് നിർബന്ധമാക്കും.

 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കമ്പനിയുമായി മുന്നോട്ട്പോകും. മൂന്നുവർഷത്തിനുള്ളിൽ 80 % ബസുകളിലും ഹരിത ഇന്ധനം.

 ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സി.എൻ.ജി, സൗരോർജ്ജ ഇന്ധനത്തിലേക്ക്.

 നദീതട പ്രവർത്തനം ഏകോപിപ്പിക്കാൻ അതോറിട്ടി.

 കെ.എം.മാണിയുടെ ഓർ‌മ്മയ്ക്കായി മൈക്രോ ഇറിഗേഷൻ പദ്ധതി

 അടുത്ത നാല് വർഷത്തിനുള്ളിൽ എല്ലാ നാഗരിക കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ.

 അന്തർ സംസ്ഥാന ജല കരാറുകൾ പുതുക്കും .

 സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നടപടികൾ