d

തിരുവനന്തപുരം: ടെക്നോസിറ്റി കാമ്പസിലെ 97 ഏക്കറിൽ ടി.സി.എസ് എയ്റോസ്‌പേസ് ഹബിന്റെ നിർമ്മാണം ഈ വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ടെക്നോപാർക്കിൽ 10.27 ദശലക്ഷം ചതുരശ്ര അടിയും ഇൻഫോപാർക്കിൽ 9 ദശലക്ഷം ചതുരശ്ര അടിയും സ്ഥലമുണ്ട്. ഇവിടങ്ങളിൽ യഥാക്രമം 450, 425 എെ.ടി, എെ.ടി.ഇ.എസ് കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്. 1.2 ലക്ഷം എെ.ടി ജീവനക്കാർക്ക് നേരിട്ട് തൊഴിൽ നൽകുന്നു. എെ.ടി പാർക്കുകളിൽ നിരവധി ബഹുരാഷ്ട്ര കമ്പനികൾ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ്.

പദ്ധതികളും പ്രഖ്യാപനങ്ങളും

------------------------------------------------------

 തിരുവനന്തപുരത്ത് ഹൈടെക് സൈബർ സുരക്ഷാകേന്ദ്രം സ്ഥാപിക്കും

 കോവളത്തെയും ബേക്കലിനെയും ബന്ധിപ്പിക്കുന്ന വെസ്റ്റ് കോസ്റ്റ്

കനാൽ ജലപാതയുടെ മൂന്നാംഘട്ടം 2025ൽ പൂർത്തിയാക്കും

 വിഴിഞ്ഞത്ത് അന്താരാഷ്ട്ര കപ്പലുകൾക്ക് ക്രൂ ചേഞ്ച് നടപ്പിലാക്കുന്നതിന്

എല്ലാ സൗകര്യങ്ങളും മാരിടൈം ബോർഡ് മുഖേന നൽകി.

 കോർ സിറ്റി സർക്കുലർ, റേഡിയൽ, ഔട്ടർ റിംഗ് സർവീസ് എന്നിങ്ങനെ വിഭജിച്ച് ബസ്

ഓടാൻ കഴിയുന്ന റൂട്ടുകളിലെ പ്രധാന ഓഫീസുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നത് ഉറപ്പുവരുത്താൻ ജില്ലയിലെ കെ.എസ്.ആർ.ടി.സി സർവീസുകൾ നവീകരിക്കും.

 വേളി, കോവളം, ശംഖുംമുഖം പ്രോജക്ടുകൾ, ട്രാവൻകൂർ ഹെറിറ്റേജ്

പ്രോജക്ട് രണ്ടാംഘട്ടം, ട്രാവൻകൂർ - അഞ്ചുതെങ്ങ് ഹെറിറ്റേജ് കാേറിഡോർ പ്രോജക്ട്,

തിരുവനന്തപുരം വിനോദസഞ്ചാര ഭവൻ പദ്ധതികൾ പുരോഗമിക്കുന്നു

 കോട്ടൂരിൽ 176 ഹെക്ടർ സ്ഥലത്ത് അത്യാധുനിക

ആന പുനരധിവാസ കേന്ദ്രം യാഥാർത്ഥ്യമാക്കി