
മലയിൻകീഴ്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ വീടിന്റെ അടുക്കള ഭാഗം ഇരുപതടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണു. പേയാട് പള്ളിമുക്ക് പ്രിയദർശിനി റോഡിൽ എം.വത്സലയുടെ വീടാണ് തകർന്നത്. ശേഷിക്കുന്ന ഭാഗത്തെ ചുവരുകളിൽ വിള്ളൽ വീണതിനാൽ താമസിക്കാൻ അനുയോജ്യമല്ലെന്നാണ് സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. കുടുംബശ്രീയുടെ കാറോടിച്ച് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് മകളുടെ പഠനമുൾപ്പെടെ നടത്തുന്നത്. വിളപ്പിൽ ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫീസിലും സഹായം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്.