tf

വർക്കല: അയിരൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ കല്ലമ്പലം നാവായിക്കുളം ഡീസന്റ് മുക്ക് വൈരമല ബൈത്തിൽ നൂർ വീട്ടിൽ റഹീം (47) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി അയിരൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്നു. കൊവിഡ് ബാധിച്ച് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിൽ തുടരവേ ന്യൂമോണിയയും ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. ഭാര്യ: ഷാഹിന. മക്കൾ: സുമയ്യ, മുഹമ്മദ് റാഷിദ്, ഫൗസിയ.