photo1

പാലോട്: കഴിഞ്ഞ ദിവസത്തെ മഴയിൽ നന്ദിയോട് പ്ലാവറ മാടൻകോണം തോടിനു കുറുകെയുള്ള കോൺക്രീറ്റ് പാലം തകരുകയും 4 കൊവിഡ് രോഗികളുള്ള ഒരു വീടുൾപ്പെടെ 3 വീടുകൾ ഒറ്റപ്പെടുകയും ചെയ്തു. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തതറിഞ്ഞ് വിതുര ഫയർഫോഴ്സ് യൂണിറ്റ് കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായരുടെ നേതൃത്വത്തിലെത്തിയ പതിനഞ്ചംഗ സംഘത്തിന്റെ ശ്രമഫലമായി 25 അടി വീതിയുള്ള താത്കാലിക തടിപ്പാലം നിർമ്മിച്ചു യാത്രാ സൗകര്യമൊരുക്കി. പാലോട് പൊലീസും ജനപ്രതിനിധികളും ഫയർഫോഴ്സ് സംഘത്തെ സഹായിച്ചു.

.