തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, ജില്ലാ നേതാക്കളായ പാപ്പനംകോട് നന്ദു, കുളങ്ങരക്കോണം കിരൺ, ചൂണ്ടിക്കൽ ഹരി, നെടുമങ്ങാട് വിഞ്ജിത്, ആനന്ദ്, രാമേശ്വരം ഹരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഇന്നും നാളെയും ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും പ്രവർത്തകർ രക്തദാന ക്യാമ്പിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അറിയിച്ചു.