തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്‌ക്കുമായി ആയുർവേദ കോളേജ് ആശുപത്രിയിൽ പ്രത്യേക ക്ലിനിക്കുകളും സൗജന്യമായി ഔഷധങ്ങളും വിതരണം ചെയ്യും. 60 വയസിന് താഴെയുള്ളവർക്ക് ' ഭേഷജം', വയോജന ആരോഗ്യ പരിപാലനത്തിന് ' സുഖായുഷ്യം', ക്വാറന്റൈനിലുള്ളവർക്ക് ' അമൃതം', കൊവിഡ് മുക്തർക്ക് 'പുനർജ്ജനി' എന്നീ ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ടെലി മെഡിസിൻ സംവിധാനവുമുണ്ട്. ടെലി മെഡിസിൻ വിവരങ്ങൾക്ക് ഫോൺ: 9400472696, 0471 - 2471632.