പാറശാല: കൊവിഡിൽ സാധാരണക്കാർക്ക് ഭക്ഷ്യകിറ്റ് നൽകുന്നതിനായി കോൺഗ്രസ് കുളത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അന്നം പുണ്യം പദ്ധതി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ഭുവനചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ, പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ, കെ.പിസി.സി നിർവാഹക സമിതിയംഗം പൊഴിയൂർ ജോൺസൺ, ഡങ്സ്റ്റൺ സി.സാബു, പഞ്ചായത്തംഗങ്ങളായ സന്തോഷ് രാജ്, ശരത് എന്നിവർ പങ്കെടുത്തു.