പാറശാല: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടപ്പാക്കുന്ന "സാന്ത്വനം" പൊതിച്ചോറ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി പാറശാല ഉപജില്ലാ ഘടകം കാരോട് പഞ്ചായത്തിൽ 400 പേർക്കുള്ള ഉച്ച ഊണ് സംഭാവനയായി നൽകി. പദ്ധതിക്കായുള്ള തുക കെ.പി.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ. ഉദയകുമാർ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ നായർക്ക് കൈമാറി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി. ആഗ്നസ്, പഞ്ചായത്ത് സെക്രട്ടറി, കെ.പി.എസ്.ടി.എ ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.