തിരുവനന്തപുരം: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിൽ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 24 മണിക്കൂർ ആംബുലൻസ് സേവനം തൊഴിലാളികൾക്കുവേണ്ടി കോർപ്പറേഷൻ എസ്റ്റേറ്റിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ കൊവിഡ് ബാധിതർക്കും തൊഴിലാളികൾക്കും സാനിറ്റൈസർ, മാസ്‌ക്, മരുന്ന് അടങ്ങിയ കൊവിഡ് കിറ്റ്, ഭക്ഷ്യക്കിറ്റ് എന്നിവ നൽകുന്നുണ്ട്. ഹെൽത്ത് വോളന്റിയറായി പ്രവർത്തിക്കുന്ന കോർപ്പറേഷൻ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് പൾസ് ഓക്‌സിമീറ്ററും ലഭ്യമാക്കി. എല്ലാ തോട്ടങ്ങളും ഇടവേളകളിൽ അണുവിമുക്തമാക്കുന്നുണ്ട്.