sec

തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ കാര്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണയായി.

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആസൂത്രണബോർഡിൽ നേരത്തേ ഉപാദ്ധ്യക്ഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ച എം. രഘുനാഥനെ പരിഗണിക്കും. എം.എ. ബേബിയും സി. രവീന്ദ്രനാഥും വിദ്യാഭ്യാസമന്ത്രിമാരായിരിക്കെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എ. മണിറാമിനെ വ്യവസായമന്ത്രി പി. രാജീവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. കേരള സർവകലാശാലയിൽ ദീർഘകാലം സിൻഡിക്കേറ്റ് മെമ്പറായിരുന്ന സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്. ബാബുജാനെ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാനും ധാരണയായി. ​സ​ഹ​ക​ര​ണ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​എ​ൻ​ ​വാ​സ​വ​ന്റെ​ ​പ്രൈ​വ​റ്റി​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ജോ​ർ​ജ്ജ് ​മാ​ത്യു​വി​നെ​ ​നി​യ​മി​ക്കും.​നി​ല​വി​ൽ​ ​സി.​പി.​എം​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​അം​ഗ​വും​ ​ക​ർ​ഷ​ക​ ​സം​ഘം​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ൻു​മാ​ണ്. ജോ​ർ​ജ് ​മാ​ത്യു​ ​മു​മ്പ് ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​ബാ​ല​കൃ​ഷ്ണ​ ​പി​ള്ള​ക്കെ​തി​രേ​യും​ ​മ​ത്സ​രി​ച്ചു​ ​പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ. സജീവൻ പോയ സാഹചര്യത്തിൽ എ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറിയായി സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബിജു കണ്ടക്കൈയെ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയടക്കം ഏതാനും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നേരത്തേ നിശ്ചയിച്ചിരുന്നു.