പോത്തൻകോട് : ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കരണ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കോലം കത്തിച്ചു. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മംഗലപുരം ജംഗ്ഷനിൽ നടന്ന പ്രതിഷേധ പ്രകടനം കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷജിൻ സക്കീർ, മംഗലപുരം പഞ്ചായത്ത്‌ മെമ്പർമാരായ അജയരാജ് ബി.സി, ശ്രീചന്ദ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഹിലേഷ് നെല്ലിമൂട്, സഞ്ജു, നാസർ, മൻസൂർ, അർഷിദ്, അമീർ, മോനിഷ് പെരുംകുഴി, സരിൻ, അക്രം റമീസ്, അനീസ് സാബു തുടങ്ങിയവർ പങ്കെടുത്തു.