ശ്രീകാര്യം : മാറുന്ന കാലത്തോട് കിടപിടിക്കുന്ന തരത്തിൽ മ്യൂസിയങ്ങളുടെ അർത്ഥവും ആശയവും ഘടനയും വിപുലീകരിക്കപ്പെട്ടതായി ന്യൂഡൽഹി നാഷണൽ മ്യൂസിയം അസിസ്റ്റന്റ് ക്യൂറേറ്റർ മൗമിത ധർ അഭിപ്രായപ്പെട്ടു. ചെമ്പഴന്തി ശ്രീനാരായണ കോളേജ് ചരിത്രവിഭാഗം അന്തർദേശീയ മ്യൂസിയം ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ വിശിഷ്ട അതിഥിയായി സംസാരിക്കുകയായിരുന്നു അവർ. കോളേജ് പ്രിൻസിപ്പൽ എസ്.ആർ. ജിത ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ചരിത്രവിഭാഗം മേധാവി ഡോ. സരിത .എസ്.ആർ. സ്വാഗതവും വെബിനാർ കോ ഒാർഡിനേറ്ററും അസിസ്റ്റന്റ് പ്രെഫസറുമായ ഡോ. വൈശാഖ് .എ.എസ്. നന്ദിയും പറഞ്ഞു.