തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മരുന്നുകൾ കൈമാറി. പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സസ്‌നേഹം വേണുഗോപാൽ ഫൗണ്ടേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷത്തോളം വിലവരുന്ന കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളാണ് കൈമാറിയത്. എം.എൽ.എ ഓഫീസിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് സി.വിയും പിന്നണി ഗായകൻ ജി. വേണുഗോപാലും പങ്കെടുത്തു.

വരും ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ഡോ. സിബി കുര്യൻ ഫിലിപ്പ് അറിയിച്ചു.