തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷവും സ്വൈരജീവിതവും നശിപ്പിക്കുന്ന ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ജെ.എസ്.എസ് പ്രസിഡന്റ് സംഗീത് ചക്രപാണിയും ജനറൽ സെക്രട്ടറി ഡോ.പി.സി. ബീനാകുമാരിയും ആവശ്യപ്പെട്ടു.
ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നടപടികളാണ് അദ്ദേഹം നടപ്പാക്കുന്നത്.
ലക്ഷദ്വീപ് ജനതയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നതായും ജെ.എസ്.എസ് നേതാക്കൾ പ്രസ്താവിച്ചു.