fathi

വെഞ്ഞാറമൂട്: ഭർത്താവ് മരിച്ച് ഏഴാം ദിവസം ഭാര്യയും മരിച്ചു. ഇരുവരും കൊവിഡ് ചികിത്സയിലായിരുന്നു. പേരുമല സബീനാ മൻസിലിൽ ഫാത്തിമാ ബീവി(73) ആണ് ഭർത്താവ് മരിച്ച് ഏഴാം ദിവസം മരിച്ചത്. ഇക്കഴിഞ്ഞ 20നായിരുന്നു ഇവരുടെ ഭർത്താവ് റിട്ട. പ്രഥമാദ്ധ്യാപകൻ കാസിം കുഞ്ഞിന്റെ മരണം. പിരപ്പൻകോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഇദ്ദേഹം മരിച്ചത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാത്തിമാ ബീവി മരിച്ചത്. മക്കൾ: നജുമാ ബീവി, സബീനാ ഖാൻ മുഹമ്മദ് റാഫി, (ദുബായ്), കെ.പി. സാജിദ് (അദ്ധ്യാപകൻ, തേമ്പാമൂട് ജനതാ ഹയർ സെക്കൻഡ സ്‌കൂൾ). മരുമക്കൾ: മുഹമ്മദ് സലിം (മുൻ പ്രിൻസിപ്പൽ, ലിറ്റിൽ ഫ്ലവർ സ്‌കൂൾ തേമ്പാമൂട്), പരേതനായ അലിഖാൻ, ഷൈമാ ബീവി(ദുബായ്), സൈറാ ബാനു.