വെമ്പായം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മത്സ്യ കൃഷിയുടെ വിളവെടുപ്പ് വെമ്പായം തേക്കടയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. 2020- 21 കാലയളവിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വേറ്റിനാട് സമ്മിശ്ര കാർഷിക സംഘം ജെ.എൽ.ജിയുടെ ആഭിമുഖ്യത്തിൽ തേക്കട കുളത്തിൻ കരയിൽ നിക്ഷേപിച്ച മത്സ്യങ്ങളാണ് കഴിഞ്ഞ ദിവസം വിളവെടുത്തത്. 10000 മത്സ്യ വിത്തുകളാണ് കുളത്തിൽ നിക്ഷേപിച്ചിരുന്നത്. മത്സ്യ കൃഷി വ്യാപിപ്പിക്കാൻ പഞ്ചായത്തുകൾ മുൻകൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.വി. ശ്രീകാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള തുടങ്ങിയവർ പങ്കെടുത്തു.