കല്ലമ്പലം: കൊവിഡ് അധികമായി റിപ്പോർട്ട്‌ ചെയ്ത മണമ്പൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 25 ഓളം വീടുകൾ മണമ്പൂർ സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. കർഷകമോർച്ച പ്രസിഡന്റ് മണമ്പൂർ ദിലീപ്, സേവാഭാരതി പ്രവർത്തകൻ രൂപേഷ് കാഞ്ഞിരം എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ കൊവിഡ് ബാധിത പ്രദേശങ്ങളിൽ അത്യാവശ്യ മരുന്നുകളും ഭക്ഷ്യക്കിറ്റുകളും ഭക്ഷണപ്പൊതികളും സേവാഭാരതിയുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്.