കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ജന ജാഗ്രത സമിതി യോഗം നാവായിക്കുളം പി.എച്ച്.സിയിൽ വാർഡ് മെമ്പർ അശോകന്റെ അദ്ധ്യക്ഷതയിൽ നടന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാബു, കല്ലമ്പലം സബ് ഇൻസ്‌പെക്ടർ ജയൻ എന്നിവർ മാർഗ നിർദ്ദേശം നൽകി. വാർഡിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.