തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിൽ പി.എസ്.സി, എസ്.എസ്.സി തുടങ്ങിയ പരീക്ഷകൾക്കായി സൗജന്യ പരിശീലനം നൽകുന്നു. ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ജൈന, പാർസി, സിഖ് വിഭാഗങ്ങൾക്കും മറ്റ് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്കും അപേക്ഷിക്കാം. വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ccmy13tvpm@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കണം. 9633414715, 9188706141, 9447767335 എന്നീ വാട്സ് ആപ്പ് നമ്പരുകൾ വഴിയും അപേക്ഷ സമർപ്പിക്കാം. ഫോൺ: 04712337376.