തിരുവനന്തപുരം: കേരള സർവകലാശാല ജനസംഖ്യാ ശാസ്ത്ര വകുപ്പ് മേധാവിയും കേന്ദ്ര സർക്കാരിന് കീഴിലുള്ള ജനസംഖ്യാ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായ പ്രൊഫ. പി. മോഹനചന്ദ്രൻ നായർ നാളെ സർവീസിൽ നിന്ന് വിരമിക്കും. നിരവധി വിദ്ധ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ കീഴിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. 64 ഗവേഷണ ലേഖനങ്ങളും നാല് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗവേഷണ ലേഖനങ്ങൾക്കുള്ള ഡോ. ശ്രീനിവാസൻ അവാർഡ് രണ്ട് തവണ നേടിയിട്ടുണ്ട്. കേരള സർവകലാശാല ടീച്ചേഴ്സ് അസോസിയേഷന്റെ ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2010-14 വർഷത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു. കേരള സർവകലാശാല സെനറ്റംഗം, സർവകലാശാല ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ, അക്കാഡമിക് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ, മക്കൾ: ഡോ. ദൃശ്യ മോഹൻ, രാം മോഹൻ.