മുടപുരം: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള കാട്ടുമുറാക്കൽ പതിനാലാം വാർഡ്, നൈനാംകോണം ഒൻപതാം വാർഡ് എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. കാട്ടുമുറാക്കൽ വാർഡിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാടും, നൈനാംകോണത്ത് സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി. ടൈറ്റസും വിതരണോദ്ഘാടനം നിർവഹിച്ചു.