ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകളുടെ കൺട്രോൾ യൂണിറ്റ് സാമൂഹ്യ വിരുദ്ധർ തകർത്തു. എൽ.എം.എസിന് സമീപം സി.എസ്.ഐ സ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ കൺട്രോൾ യൂണിറ്റാണ് നശിപ്പിച്ചത്.ബോക്സിനുള്ളിലെ ടൈമറും ഫ്യൂസും മറ്റും തകർന്ന നിലയിലാണ്. നഗരസഭാ അധികൃതർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.